‘അടുത്ത ഈസ്റ്ററിന് ഉള്ളി ഇട്ട ബീഫ് വേണോ? ഉള്ളി ഇട്ട ഉള്ളിക്കറി മതിയോ? തീരുമാനിക്കാന്‍ 23 വരെ സമയം ഉണ്ട്’!; ബിജെപിക്ക് എതിരെ വ്യത്യസ്ത രീതിയിലുള്ള പ്രചരണവുമായി സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ബീഫ് നിരോധനവും ചര്‍ച്ചാ വിഷയമാക്കി സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ വഴിയുള്ള തെരഞ്ഞെടുപ്പ്പ്ര ചാരണങ്ങളിലാണ് ബീഫും ചര്‍ച്ചാ വിഷയമാക്കുന്നത്. രസകരമായ രീതിയിലാണ് ബീഫിനെ ഇത്തവണ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരിക്കുന്നത്.

ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിലാണ് രസകരമായ രീതിയില്‍ ബീഫ് നിരോധനം ബിജെപിക്ക് എതിരായുള്ള പ്രചാരണ വിഷയമാക്കുന്നത്. ‘അടുത്ത ഈസ്റ്ററിന് ഉള്ളി ഇട്ട ബീഫ് വേണോ? ഉള്ളി ഇട്ട ഉള്ളിക്കറി മതിയോ? തീരുമാനിക്കാന്‍ 23 വരെ സമയം ഉണ്ട്’. എന്ന പോസ്റ്ററും ‘അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്‌ലവര്‍ വേണോ’ തീരുമാനിക്കാന്‍ 23 വരെ സമയം ഉണ്ട് എന്ന പോസ്റ്ററുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പോസ്റ്ററുകള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.

ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നിലപാടുകളും ഗോരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളും കെ സുരേന്ദ്രന്റെ ഉള്ളിക്കറി പ്രസ്താവനും എല്ലാം കൂടി ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്.

Exit mobile version