സംസ്ഥാനത്ത് ഇന്ധന വില കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില കൂടി.പെട്രോളിന് ഏഴ് പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 76.29 രൂപയും ഡീസലിന് 71.34 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 74.95 രൂപയായി. ഡീസല്‍ വില 69.99 രൂപയുമായി.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 28 പൈസയാണ്. ഡീസല്‍ വില 70 രൂപ 31 പൈസയുമായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് വില വര്‍ധിക്കുന്നത്.

Exit mobile version