വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വരെ മഴ ശക്തമാകും; പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്!

പാലക്കാട് മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇരുപത്തി മൂന്നാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴ മിക്ക ജില്ലകളിലും ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചക്ക് രണ്ട് മണി മുതല്‍രാത്രി 8 വരെയാണ് മിന്നല്‍ ഏറ്റവും അനുഭവപ്പെടുന്നത്. ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി.

Exit mobile version