തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ സ്മൃതി ഇറാനി വയനാട്ടിലേക്ക്

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സ്രെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും.

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി വയട്ടിലേക്ക്.

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും.

അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സ്രെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും.

വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം മാനന്തവാടിയിലെത്തും. ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് വീട് സന്ദര്‍ശിക്കും.

പിന്നീട് പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പങ്കെടുക്കും. ഇതിനുശേഷം അരീക്കോട്ടേക്ക് തിരിക്കും. ശനിയാഴ്ച രാത്രി വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്ച രാവിലെ തിരികെ മടങ്ങും.

Exit mobile version