കുതിരപ്പുറത്ത് പരീക്ഷയെഴുതാന്‍ പോയ മിടുക്കി മൈസൂരിലേക്ക്; കൃഷ്ണയുടെ ലക്ഷ്യം പന്തയക്കുതിരകളെ ഓടിക്കാന്‍ ജോക്കി ലൈസന്‍സ് സ്വന്തമാക്കല്‍

പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കൃഷ്ണയ്ക്ക് പരിശീലനം ലഭിക്കുക

മാള: കുതിരപ്പുറത്ത് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പോയ കൃഷ്ണയുടെ ഏറ്റവും വലിയൊരു അഗ്രഹമാണ് പന്തയക്കുതിരകളെ ഓടിക്കാനുള്ള ജോക്കി ലൈസന്‍സ് സ്വന്തമാക്കുക എന്നുള്ളത്. ഇതിനായി
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ സഹായത്തോടെ മൈസൂരുവിലേക്ക് പോകുകയാണ് കൃഷ്ണ.

മൈസൂരുവിലെ റേസ് ഹോഴ്സ് അക്കാദമിയിലേക്ക് അഞ്ച് മാസത്തെ പരിശീലനത്തിനാണ് കൃഷ്ണ പോകുന്നത്. പരിശീലനം ഏപ്രില്‍ 28 ന് ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കൃഷ്ണയ്ക്ക് പരിശീലനം ലഭിക്കുക. ലക്ഷങ്ങള്‍ ചെലവ് വരുന്ന പരിശീലനം കൃഷ്ണയ്ക്ക് സൗജന്യമായി നല്‍കുമെന്ന് മൈസൂരിലെ റേസ് ഹോഴ്‌സ് അക്കാദമിയിലെ പരിശീലകന്‍ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം താമസത്തിനും ഭക്ഷണത്തിനും യൂണിഫോമിനുമൊക്കെ സ്വന്തമായി പണം കണ്ടെത്തണം. അതിനാല്‍ പരിശീലനത്തിന് പോകുന്ന കാര്യത്തെപ്പറ്റി തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം കൃഷ്ണയെ സന്ദര്‍ശിച്ച ഋഷിരാജ് സിങ് താമസ സൗകര്യവും യൂണിഫോമും വാഗ്ദാനം ചെയ്തു. ഇതോടെ സ്വപ്‌ന സാക്ഷാത്കരത്തിലേക്കുള്ള കൃഷ്ണയുടെ ദൂരം കുറഞ്ഞു.

Exit mobile version