കുരിശ് മരണത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് ദു:ഖവെള്ളി

സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും.

യേശുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ദു:ഖവെള്ളിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഇന്ന് കുരിശിന്റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും.

ഞായറാഴ്ചയാണ് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍. ഇതോടെ 50 ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന വലിയ നോമ്പിനും പരിസമാപ്തിയാവും. വേര്‍തിരിവിന്റെ മതിലുകള്‍ പിശാചിന്റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ ദു:ഖവെള്ളിദിന സന്ദേശമായി തിരുവനന്തപുരത്ത് പറഞ്ഞു.

Exit mobile version