വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നു, മൂന്നാര്‍, കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു! വീണ്ടും പ്രളയമോ…? ഭീതിയില്‍ കേരളക്കര

കഴിഞ്ഞ രണ്ട് ദിവസമായി കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴയാണ് പെയ്തത്.

ഇടുക്കി: സംസ്ഥാനത്ത് ഭീതി നിറച്ച് വീണ്ടും ശക്തമായ മഴ. ഡാമുകളില്‍ പലതും ജനലനിരപ്പ് ഉയരുകയാണ്. മൂന്നാര്‍, കുണ്ടള അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് ക്യുമെക്‌സ് വെള്ളമാണ് നിലവില്‍ പുറത്തേയ്ക്ക് വിടുന്നത്. ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്. ശക്തമായി പെയ്ത വേനല്‍ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വിട്ടത്.

കഴിഞ്ഞ രണ്ട് ദിവസമായി കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. 1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. അഞ്ച് ക്യുമെക്സ് വെള്ളം പുറത്തേയ്ക്ക് വിടുന്നതിനാല്‍ നേരിയ ജലപ്രവാഹം മാത്രമെ മുതിരപ്പുഴയാറില്‍ ഉണ്ടാകൂ.

എന്നാല്‍ ശക്തമായ വരള്‍ച്ചയില്‍ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അമ്പത് ശതമാനത്തില്‍ താഴെയാണ്. ഇടുക്കി അണക്കെട്ടിലും അതിവേഗമാണ് ജലനിരപ്പ് താഴുന്നത്. എന്നാല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ വീണ്ടും പ്രളയം വരുമോ എന്ന ഭീതിയും ജനങ്ങളില്‍ ഉണ്ട്. ആശങ്കയോടെയാണ് കാലാവര്‍ഷത്തെ വരവേല്‍ക്കാന്‍ കേരളക്കര ഒരുങ്ങുന്നത്. പ്രളയം വരുമോ എന്ന ആശങ്ക നിലനില്‍ക്കെ ഡാം തുറന്നത് വലിയ ഭവിഷത്തുകളില്‍ എത്തിക്കില്ല എന്നും നിഗമനം ഉണ്ട്.

Exit mobile version