മലപ്പുറത്ത് ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ചു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം.

കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്.

ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എല്‍പിജിയുമായി വരുന്ന ടാങ്കര്‍ ലോറി കോണ്‍ക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

രാവിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനംനിറച്ച ശേഷം ഗുഡ്സ് ഓട്ടോ പുറത്തേക്ക് വരുന്ന സമയത്താണ് അപടമുണ്ടായത്. തൊഴിലാളികള്‍ മൂന്നു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version