അനിയത്തിക്ക് ആനപ്രിയം, തൊട്ടും തലോടിയും ചുംബിച്ചും കിടിലന്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച് ജ്യേഷ്ഠന്‍ രാഹുല്‍ രവി; വൈറലായി ചിത്രങ്ങളും വീഡിയോയും!

മനസ്സില്‍ നടത്തിയിടുക്കാന്‍ സാധിക്കാത്ത കുന്നോളം ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലെ 90% പെണ്‍കുട്ടികളും.

തൃശ്ശൂര്‍: ആനപ്രേമിയാണോ..? എങ്കില്‍ അടുത്ത ചോദ്യം മറ്റൊന്നുമല്ല തൃശ്ശൂരിലെ ഗഡിയാണല്ലേ എന്നായിരിക്കും. ആനകളെ നെഞ്ചോടു ചേര്‍ത്തവരില്‍ ഭൂരിഭാഗവും തൃശ്ശൂരില്‍ തന്നെയായിരിക്കും. അത്തരത്തിലൊരു ആനപ്രേമമാണ് ഇവിടെയും നിറയുന്നത്. ആനയോടുള്ള ഇഷ്ടം ഇവിടെ ഒരു പെണ്‍കുട്ടിക്കാണ്. അത് മറ്റാരുമല്ല, നൂലിഴയ്ക്ക് പോലും ഇത്രയേറെ ഭംഗിയുണ്ട് ക്യാമറ കണ്ണുകളിലൂടെ തെളിയിച്ച പ്രശ്‌സത ക്യാമറാ മാന്‍ രാഹുല്‍ രവിയുടെ അനുജത്തി അഞ്ജലിക്കാണ്. തൃശ്ശൂര്‍ സ്വദേശികളാണ് രാഹുല്‍ രവിയും അനുജത്തി അഞ്ജലിയും.

തന്റെ അനുജത്തിക്ക് ആനയോടുള്ള ഇഷ്ടം അറിഞ്ഞ് അവള്‍ക്കായി ഒരു പ്രത്യേക ഫോട്ടോഷൂട്ട് സംഘടിപ്പിക്കുകയായിരുന്നു ഈ ജ്യേഷ്ഠന്‍. മനസ്സില്‍ നടത്തിയെടുക്കാന്‍ സാധിക്കാത്ത കുന്നോളം ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലെ 90% പെണ്‍കുട്ടികളും. ആ കൂട്ടത്തിലെ ഒരാളാണ് ഈ അഞ്ജലിയും. പെണ്‍കുട്ടികള്‍ക്ക് പൊതുവെ ആനയെ ഭയമാണ്, പക്ഷേ എത്ര പേടി ആണന്നു ഒക്കെ പറഞ്ഞാലും ഒരിക്കലെങ്കിലും ഒരു പെണ്‍കുട്ടിയുടെ മനസിലൂടെ കടന്നുപോയ ആഗ്രഹമാവും ആനയെ തൊടണം, അടുത്ത നില്‍ക്കണം. ആനപ്പുറത്തു കേറണം, കൊമ്പ് പിടിച്ചു ഫോട്ടോ എടുക്കണം എന്നുള്ളത്.

പക്ഷേ ആ പേടിയെല്ലാം നിഷ്‌കരുണം തള്ളി ആനയോട് ചേര്‍ന്നു നിന്നും ചുംബിച്ചും തലോടിയുമാണ് രാഹുലിന്റെ അനുജത്തി അഞ്ജലിയുടെ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് രാഹുല്‍ ആദ്യം പങ്കുവെച്ചത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കി കഴിഞ്ഞു. തരംഗം സൃഷ്ടിച്ച് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ആനയോട് ഇഷ്ടം ഒക്കെ തന്നെ പിന്നെ ഈ ചിത്രങ്ങള്‍ പറയും ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന ഇവള്‍ക്കുള്ളിലെ ധൈര്യം. പുരുഷന്മാര്‍ പോലും പോകുവാന്‍ പേടിക്കുന്ന കൊലകൊമ്പന്റെ തുമ്പികൈയില്‍ ചുംബിച്ചും, പാദങ്ങളില്‍ ഇരുന്നും, കൊമ്പില്‍ തൂങ്ങിയുമുള്ള ചിത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. അഞ്ജലി വേറെ ലെവല്‍ എന്ന തലത്തിലാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Exit mobile version