ശബരിമല അക്രമം, പ്രതികളാക്കി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ വേണം: ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്  നടന്ന അതിക്രമങ്ങളില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. അതോടൊപ്പം കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന നിര്‍ദ്ദേശവും കോടതി പുറപ്പെടുവിപ്പിച്ചു

Exit mobile version