എല്‍ഡിഎഫിന് വേണ്ടി നോട്ടീസ് നല്‍കിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞ് ആര്‍എസ്എസ് ഗുണ്ടകള്‍; ഫോട്ടോ സഹിതം പോലീസില്‍ പരാതി

തൃശ്ശൂര്‍: പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൈയ്യങ്കളി. എല്‍ഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് നോട്ടീസ് വിതരണം ചെയ്ത കുട്ടികള്‍ക്ക് നേരെയാണ് അക്രമികള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് വേണ്ടി ആയിരുന്നു കുട്ടികള്‍ പ്രചാരണത്തിന് ഇറങ്ങിയത്.

പ്രചാരണം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നോട്ടീസ് കൊടുക്കുന്നത് തടയുകയുമായിരുന്നെന്ന് പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ പാറമേക്കാവ് പരിസരത്തായിരുന്നു സംഭവം. അക്രമം അരങ്ങേറിയതും കുട്ടികള്‍ അക്രമികളുടെ ഫോട്ടോ സഹിതം പോലീസില്‍ പരാതി നല്‍കി.

ശബരിമല വിഷയം പറഞ്ഞും തങ്ങളെ അധിക്ഷേപിച്ചെന്നും ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്നും പറഞ്ഞ ഇവര്‍ കയ്യേറ്റത്തിന് ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചു

Exit mobile version