പ്രിയ നേതാവിന്റെ വേര്‍പാട്.! പാലായില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പാലാ: പാലായില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍. അതേസമയം കെഎം മാണിയുടെ ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍നിന്ന് തുടങ്ങി.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്ക്കു 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും. 12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. 3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം അനുശോചനയോഗം ചേരും.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാണി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് 4.57നായിരുന്നു അന്ത്യം.

Exit mobile version