കെ സുരേന്ദ്രന് വോട്ട് തേടി ഭാര്യയും മകളും

ഇന്നലെ ആറന്മുളയില്‍ പ്രചാരണത്തിനിറങ്ങിയപ്പോഴാണ് കെ സുരേന്ദ്രനൊപ്പം ഭാര്യ ഷീബയും മകള്‍ ഗായത്രിയും രംഗത്തിറങ്ങിയത്

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യയും മകളും. ഇന്നലെ ആറന്മുളയില്‍ പ്രചാരണത്തിനിറങ്ങിയപ്പോഴാണ് കെ സുരേന്ദ്രനൊപ്പം ഭാര്യ ഷീബയും മകള്‍ ഗായത്രിയും രംഗത്തിറങ്ങിയത്. സ്ഥാനാര്‍ത്ഥിയുടെ കുടുംബവും വോട്ട് തേടി രംഗത്തെത്തിയതോടെ അണികളും ആവേശത്തിലായി.

പൂക്കള്‍ വിതറിയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. ആറന്മുളയിലെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചതിന് ശേഷം വേറെ സ്ഥലങ്ങളില്‍ പ്രചാരണത്തിന് പോകുമ്പോഴാണ് ഭാര്യ ഷീബയും മകള്‍ ഗായത്രിയും തുറന്ന വാഹനത്തില്‍ കയറിയത്.

അതിനുശേഷം സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോള്‍ സുരേന്ദ്രനൊപ്പം ഇവരും വോട്ടഭ്യര്‍ത്ഥിച്ച് ഇറങ്ങി. കുമ്പഴ, വലഞ്ചുഴി, കല്ലറക്കടവ് വഴി നഗരങ്ങളിലും, ഓമല്ലൂര്‍, ചെന്നീര്‍ക്കര, മെഴുവേലി പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തി. പത്തനംതിട്ടയില്‍ ഇടതുമുന്നണിയുടെ വീണ ജോര്‍ജിനെയും കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയേയുമാണ് കെ സുരേന്ദ്രന്‍ നേരിടുന്നത്.

Exit mobile version