വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്ന് സ്പീക്കര്‍

മാണിയുടെ അന്ത്യം പൊതുസമൂഹത്തിനും നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കെഎം മാണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍. മാണിയുടെ അന്ത്യം പൊതുസമൂഹത്തിനും നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്നും രാഷ്ട്രീയത്തില്‍ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തില്‍ ഒരാളാണ് കെഎം മാണി. അദ്ദേഹം പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കര്‍ പറഞ്ഞു.

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കെഎം മാണി ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പാലായില്‍ വച്ചാണ് മാണിയുടെ സംസ്‌കാരം നടക്കുക.

Exit mobile version