കേരളത്തില്‍ ജനവിധി തേടുന്ന 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി; വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ ഗാന്ധി കാണാന്‍ പോകുന്നതേ ഉള്ളൂ; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ ഗാന്ധി കാണാന്‍ പോകുന്നതേ ഉള്ളൂ. രാഹുല്‍ ഗാന്ധിയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കേരളത്തിലേക്ക് വരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ജനവിധി തേടുന്ന 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. അദ്ദേഹം ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്റെ പ്രചാരണ വീഡിയോയെയും മുഖ്യമന്ത്രി പരിഹാസിച്ചു. ബിജെപിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസിലെ പ്രധാനിയായ സ്ഥാനാര്‍ത്ഥി പരസ്യം ചെയ്തത് കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടിവരുന്ന കോണ്‍ഗ്രസിന് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

Exit mobile version