‘ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍’; വിവാദ ചോദ്യം പിഎസ്‌സി ഒഴിവാക്കി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വിവാദചോദ്യം പിഎസ്‌സി ഒഴിവാക്കി. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ‘ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍ ആര്’ എന്ന ചോദ്യം വരുന്നത്.

ഇതിനെതിരെ പിഎസ്‌സി അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ചോദ്യം ഒഴിവാക്കുകയായിരുന്നു. ചോദ്യത്തില്‍ ബിന്ദുവിന്റേയും, കനക ദുര്‍ഗയുടെയും പേരുകള്‍ ഓപ്ഷനായി നല്‍കുകയും ചെയ്തിരുന്നു.

Exit mobile version