പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്ത..! പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പത്തനംത്തിട്ട: പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്തുണ പ്രഖ്യാപിച്ചു. പരുമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തുലാമാസപൂജയ്ക്ക് ശബരിമല ദര്‍ശനത്തിനെത്തി കാണാതായ തീര്‍ത്ഥാടകന്‍ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസ(60)നെ പ്ലാപ്പള്ളി കമ്പകത്തും വളവിനു സമീപം വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അപകടമരണമാകാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ നിലയ്ക്കലില്‍ ഉണ്ടായേപാലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.

Exit mobile version