ചൂട് തുടരും; നാളെ പതിമൂന്ന് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ നാളെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ നാളെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ നല്‍കി.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുകയും വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ചൂട് കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ചൂടിനെ മുന്‍നിര്‍ത്തി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നു.

Exit mobile version