വൈറസ് എന്ന പരാമര്‍ശം; യോഗിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി മുസ്ലീംലീഗ്

സൈന്യത്തെ മോഡി സേനാ എന്ന് പ്രയോഗിച്ചതിന് യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു

മലപ്പുറം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീംലീഗിനെ വൈറസ് എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ യോഗിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി മുസ്ലീംലീഗ്. കഴിഞ്ഞ ദിവസമാണ് യോഗി മുസ്ലീംലീഗ് വൈറസ് ആണെന്നും അത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുകയാണെന്നും എന്ന് പറഞ്ഞത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ലീഗ് നേതാവ് കെപിഎ മജീദ് അറിയിച്ചു.

യോഗിയുടെ വൈറസ് പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിന് ഇടയിലാണ് മുസ്ലീംലീഗ് നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. പാര്‍ട്ടിയെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായാണ് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം പിറന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നും വിഭജനത്തിലടക്കം ലീഗിന് പങ്കുണ്ടെന്നും യോഗി ലീഗിനെതിരെ മോശം പരാമര്‍ശം നടത്തുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണെന്നും കെപിഎ മജീദ് പറഞ്ഞു.

അതേസമയം സൈന്യത്തെ മോഡി സേനാ എന്ന് പ്രയോഗിച്ചതിന് യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.

Exit mobile version