ചൂട് രൂക്ഷമാകും; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി

സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത ഉള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് രൂക്ഷമാകും. സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീണ്ടിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത ഉള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം തടയണമെന്ന് മുന്നറിയിപ്പിലുണ്ട്. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായല്‍ ഉടന്‍ തന്നെ ചികിത്സ സഹായം തേടണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

Exit mobile version