വേനലില്‍ വെന്തുരുകി കൊല്ലം; പുനലൂരില്‍ താപനില 40 ഡിഗ്രിയില്‍ എത്തി

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്

കൊല്ലം: വേനലില്‍ വെന്തുരുകി കൊല്ലം ജില്ല. പുനലൂരില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ചരിത്രത്തിലാദ്യമായാണ് പുനലൂരില്‍ ഇത്രയും താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പുനലൂരില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്ന ചൂട് രേഖപ്പെടുത്തുന്ന മാപിനിയില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസം ശരാശരി താലനില 37 – 38 ഡിഗ്രി സെല്‍ഷ്യസാണ്. ഇതിനെ മറികടന്നാണ് കഴിഞ്ഞ ദിവസം 40 ഡിഗ്രി താപനില രേഖപ്പെടുത്തിയത്.

വെള്ളം ഇല്ലാത്തത് കാര്‍ഷിക മേഖലേയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. പലയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങുന്ന കാഴ്ചയാണ് ഉള്ളത്. ദുരന്ത നിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് ഉണ്ടായിട്ടും തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്ന കാഴ്ച്ചയും പുനലൂരില്‍ കാണാം.

Exit mobile version