മണ്‍വിളയിലെ തീപിടുത്തം; 500 കോടി രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 500 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ഇന്നലെ വൈകിട്ടാണ് ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. ഈ സമയത്ത് കെട്ടിടത്തിനുളളിലും പരിസരത്തുമായി ഉണ്ടായിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പടെ 120ഓളം പേര്‍. തീ പിടിച്ചയുടനെ തൊഴിലാളികളെ ഒഴിപ്പിച്ചത് കാരണം വന്‍ ദുരന്തം ഒഴിവാക്കാനായി.

മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഫാമിലി പ്ലാസ്റ്റികിന്റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുകയാണ് ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സമീപത്തുളള ടെക്‌നോ പാര്‍ക്കില്‍ നിന്നാണ് ആദ്യ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയത്. തീ നിയന്ത്രണാതീതമായതോടെ ജില്ലയിലെ മുഴുവന്‍ അഗ്‌നിശമനസേന വിഭാഗങ്ങളും മണ്‍വിളയിലെത്തി. വിമാനത്താവളത്തിലെ പാന്ഥര്‍ യൂണിറ്റടക്കം 30ഓളം ഫയര്‍ യൂണിറ്റുകളും കിണഞ്ഞു പരിശ്രമിച്ചിട്ടും മണിക്കൂറുകളോളം ഫാക്ടറി നിന്ന് കത്തി.

manvila fire lost 500 crore

Exit mobile version