കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് ആഘോഷത്തിന് ഇന്ന് സമാപനം

ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിക്കുന്ന ഭാര്യമാരും ആണ്‍ മക്കളെ അംഗനമാരാക്കി മാറ്റുന്ന അമ്മമാരും ക്ഷേത്രാങ്കണത്തിലെ കൗതുക കാഴ്ച്ചയാണ്

കൊല്ലം: കൊല്ലം കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം. ആയിരക്കണക്കിന് പുരുഷന്മാരാണ് സ്ത്രീ വേഷത്തില്‍ വ്രതനിഷ്ഠയോടെ ക്ഷേത്രത്തില്‍ എത്തിയത്. ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിക്കുന്ന ഭാര്യമാരും ആണ്‍ മക്കളെ അംഗനമാരാക്കി മാറ്റുന്ന അമ്മമാരും ക്ഷേത്രാങ്കണത്തിലെ കൗതുക കാഴ്ച്ചയാണ്. ഇന്ന് അര്‍ധരാത്രിയോടെ ഉത്സവം സമാപിക്കും. ഇത്തവണെയും ചമയവിളക്കെടുപ്പിന്‍ ആയിരങ്ങളെത്തി.

Exit mobile version