‘അമേഠി ബിജെപി പിടിക്കും, കുടുംബമല്ല പ്രവര്‍ത്തനമാണ് വോട്ടര്‍മാരുടെ പ്രഥമ പരിഗണനയെന്ന് രാഹുല്‍ മനസ്സിലാക്കിയത് നന്ന്’; ശോഭ സുരേന്ദ്രന്‍

ഫേസ്ബുക്കിലൂടെയാണ് ശോഭ ഇതിനെ കുറിച്ച് പ്രതികരിച്ചത്

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ശോഭ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്നാണ് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അമേഠിയിലെ തോല്‍വി മുന്നില്‍ കണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും കുടുംബമല്ല പ്രവര്‍ത്തനമാണ് വോട്ടര്‍മാരുടെ പ്രഥമ പരിഗണനയെന്ന് രാഹുല്‍ മനസ്സിലാക്കിയത് നന്നായി എന്നുമാണ് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനൊപ്പം സ്മൃതി ഇറാനിക്ക് പിറന്നാളാംശംസയും വിജയാശംസയും നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ടി സിദ്ധീക്കിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളിയതോടെയാണ് ടി സിദ്ധീക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയത്. കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനാണ് അറിയിച്ചത്.

Exit mobile version