‘കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍’..! ലുലുമാളില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍ മിക്‌സ് ചെയ്തു

കൊച്ചി: നഗരത്തിലെ പ്രധാന മാളുകളില്‍ ‘കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 4800 കിലോ ചേരുവകളാണ് കേക്ക് മിക്‌സിംഗ് കാര്‍ണിവലില്‍ മിക്‌സ് ചെയ്തത്. ലുലുമാളില്‍ പ്രത്യേകം തയ്യാറാക്കിയ 50 അടി നീളമുള്ള മേശയില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക്മിക്‌സിംഗ്.

കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ്‌ചെറി, ലൈം പീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് ഫ്രൂട്ട്ജാം, മിക്‌സഡ്‌സ്‌പൈസ് എന്നിവ വിശിഷ്ടാതിഥികളടക്കം മിക്‌സ് ചെയ്തു. കേക്ക് മിക്‌സ് മൂന്നു മാസം ഗുണമേന്‍മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിര്‍മ്മാണം ആരംഭിക്കുക. മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് ലുലുവില്‍ കേക്ക് നിര്‍മ്മിക്കുന്നത്.

പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗര്‍ ഫ്രീ പ്ലം കേക്ക്, എഗ്ഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് തുടങ്ങി 50 വ്യത്യസ്ത ഇനത്തില്‍പെട്ട കേക്കുകള്‍ തയ്യാറാക്കുന്നുണ്ട്. നടന്‍ വിവേക് ഗോപാന്‍ കേക്ക് മിക്‌സിങ്ങ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ലുലു റീടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിങ്ങ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ്, ലുലു മാള്‍ ഓപ്പറേഷന്‍സ് മാനേജര്‍ സമീര്‍ വര്‍മ്മ എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.

Exit mobile version