ടിഎന്‍ പ്രതാപന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായല്ല… സ്ഥാനാര്‍ത്ഥിയായി; വിജയാശംസകള്‍ നേര്‍ന്ന് താരം

ഡിജിറ്റല്‍ പ്രചാരണത്തിനു വേണ്ടിയുള്ള പ്രതാപന്റെ ഫേസ്ബുക്ക് പേജും മമ്മൂട്ടി പ്രകാശനം ചെയ്തു

കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി രാജീവിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ടിഎന്‍ പ്രതാപന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പ്രതാപന് മെഗാസ്റ്റാര്‍ വിിജയാശംസകള്‍ നേരുകയും ചെയ്തു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ എന്നീ നിലകളിലുള്ള ബന്ധമാണ് മമ്മൂട്ടിയുടെ വീട്ടിലെത്താന്‍ പ്രതാപനെ പ്രേരിപ്പിച്ചത്. അതോടൊപ്പം ഡിജിറ്റല്‍ പ്രചാരണത്തിനു വേണ്ടിയുള്ള പ്രതാപന്റെ ഫേസ്ബുക്ക് പേജും മമ്മൂട്ടി പ്രകാശനം ചെയ്തു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി വര്‍ഷങ്ങളുടെ ബന്ധമുള്ളയാളാണ് ടിഎന്‍ പ്രതാപന്‍.

Exit mobile version