‘ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’; ചിത്രം പങ്കുവെച്ച് ഇന്നസെന്റ്

ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് ഇന്നസെന്റ് മത്സരിക്കുന്നത്

ചാലക്കുടി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്നസെന്റ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. അതേസമയം കരുണാകരന്‍ എംപിയുടെ തൊട്ടു പിന്നില്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയെയും കാണാം.

ചിത്രത്തിനൊപ്പം ‘ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’ എന്ന അടിക്കുറിപ്പും ഇന്നസെന്റ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഇടത് സ്വതന്ത്രനായാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് ഇന്നസെന്റ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും, ഇതെല്ലാം ജനം വിലയിരുത്തുമെന്നും തനിക്ക് വോട്ട് ചെയ്യുമെന്നും ഇന്നസെന്റ് പറയുന്നു.

Exit mobile version