തെരഞ്ഞടുപ്പ് ചൂടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; തികഞ്ഞ ആത്മവിശ്വാസത്തില്‍ ബെന്നിയും ഹൈബിയും പ്രതാപനും

ഇത്തവണ ചാലക്കുടിയില്‍ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വ്യക്തമാക്കി

തൃശ്ശൂര്‍: മധ്യകേരളത്തില്‍ യുഡിഎഫിന് ഏറ്റവും നിര്‍ണായക മണ്ഡലങ്ങളാണ് എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍. ഇത്തവണ ചാലക്കുടിയില്‍ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

തൃശൂര്‍ മണ്ഡലം മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനും പ്രതികരിച്ചു. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് എറണാകുളത്ത് പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വവും കെ വി തോമസിന്റെ പ്രതിഷേധവും യുഡിഎഫിന് ആശങ്ക പകരുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തൃശ്ശൂരും ചാലക്കുടിയും കൈവിട്ടിരുന്നു. ഇത്തവണ മികച്ച ആത്മവിശ്വാസത്തോടെയാണ് പോരാട്ടത്തിനിറങ്ങുന്നത്.

Exit mobile version