രാത്രി ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; പെണ്‍കുട്ടി ബെല്ലടിച്ചു, കലിപൂണ്ട കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ച് ഇരുട്ടത്ത് വണ്ടി നിര്‍ത്തി പെണ്‍കുട്ടിയെ ഇറക്കിവിട്ടു

രാത്രി 10 മണിയോടെ അത്താണിയില്‍നിന്ന് ആലുവയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ പെണ്‍കുട്ടി കയറി

ആലുവ: അര്‍ധരാത്രി യുവതിയെ ഇരുട്ടത്ത് ഇറക്കിവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലെ ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. രാത്രി 10 മണിയോടെ അത്താണിയില്‍നിന്ന് ആലുവയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ പെണ്‍കുട്ടി കയറി.

ശേഷം ആലുവ ബാങ്ക് കവലയില്‍ ഇറക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ബസ് നിര്‍ത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബെല്ലടിച്ചു. ഇതോടെ കുപിതനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുകയും ബസ് സ്റ്റാന്‍ഡിനടുത്ത് വൈദ്യുതിയില്ലാത്ത ഭാഗത്തെ റോഡില്‍ പെണ്‍കുട്ടിയെ ഇറക്കിവിടുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി പെരുമ്പാവൂര്‍ പോലീസില്‍ പരാതി പെടുകയും പെരുമ്പാവൂര്‍ വിജിലന്‍സ് സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ പി രാജീവിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തി. ബസ് കണ്ടക്ടറോടും ബസ് ഡ്രൈവറോടും വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിശദീകരണം തേടിയതിന് ശേഷം നടപടി ഉണ്ടാകും.

Exit mobile version