മണ്ഡലകാലത്ത് കനത്ത സുരക്ഷ; തീര്‍ത്ഥാടകര്‍ക്ക് ബാര്‍കോഡ് നല്‍കും

സന്നിധാനത്ത് ആരും 24 മണിക്കൂറിലേറെ തങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കെല്ലാം ബാര്‍ കോഡ് ഉള്ള കൂപ്പണുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈനായി ബുക്ക് ചെയ്യാത്തവര്‍ക്കും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാത്തവര്‍ക്കും കൂപ്പണ്‍ നല്‍കും. അതോടൊപ്പം നിലയ്ക്കല്‍, എരുമേലി, പാണ്ടിത്താവളം എന്നീ വഴികളിലൂടെ കാല്‍നടയായി എത്തുന്നവര്‍ക്കും ഈ കൂപ്പണ്‍ വിതരണം ചെയ്യും.

സന്നിധാനത്ത് ആരും 24 മണിക്കൂറിലേറെ തങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂപ്പണില്‍ ഭക്തര്‍ എത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തും. അതിനാല്‍ സന്നിധാനത്ത് എത്ര സമയം തങ്ങിയെന്ന് ബാര്‍കോഡ് റീഡര്‍ ഉപയോഗിച്ച് മനസിലാക്കാനാകും. ഇതിലൂടെ സമയപരിധി ലംഘിച്ച് സന്നിധാനത്ത് തങ്ങുന്നവരെ മടക്കി വിടാന്‍ സാധിക്കും.

Exit mobile version