തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പളളി രാമചന്ദ്രന്‍

മുല്ലപ്പളളി വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: ലോകസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍. മുല്ലപ്പളളി വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അതേസമയം, ഉമ്മന്‍ചാണ്ടിയെ പത്തനംതിട്ട മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നു. പിസി ചാക്കോ, ആന്റോ ആന്റണി, ഷാനി മോള്‍ ഉസ്മാന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം സാധ്യതാ പട്ടികയിലുണ്ട്.

മത്സരിക്കാനില്ലെന്ന നിലപാട് മുല്ലപ്പള്ളിയും സുധാകരനും ആവര്‍ത്തിച്ചു. വടകരയില്‍ കെകെ രമയെ പിന്തുണക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version