വാളെടുത്തവന്‍ വാളാല്‍; കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

വാളെടുത്തവന്‍ വാളാല്‍ എന്ന ആപ്തവാക്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും 29 കൊലപാതകങ്ങള്‍ നടത്തിയതാണ് സര്‍ക്കാരിന്റെ നേട്ടമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാളെടുത്തവന്‍ വാളാല്‍ എന്ന ആപ്തവാക്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും 29 കൊലപാതകങ്ങള്‍ നടത്തിയതാണ് സര്‍ക്കാരിന്റെ നേട്ടമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇരട്ടക്കൊലപാതകക്കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ടെന്ന പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസില്‍ എംഎല്‍എ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നുവെന്നും എംഎല്‍എയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ലെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version