ജീവിച്ചതും പ്രവര്‍ത്തിച്ചതും ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായിട്ട്, രാഷ്ട്രീയ സാഹചര്യം ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലം; എംബി രാജേഷ്

പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനം നോക്കിയാണെന്നും ചാലക്കുടി സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റ് പ്രതികരിച്ചു

പാലക്കാട്: സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി പാലക്കാട് സിപിഎം സ്ഥാനര്‍ത്ഥി എംബി രാജേഷ്. താന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായിട്ടാണെന്ന് എം ബി രാജേഷ് പറഞ്ഞു. തനിക്ക് പ്രത്യേകമായിട്ടുള്ളതോ ജനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതോ ആയ ഒന്നും ജീവിതത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും മുന്നണിക്ക് വിജയം ഉറപ്പാണെന്നും എംബി രാജേഷ് പറഞ്ഞു. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനം നോക്കിയാണെന്നും ചാലക്കുടി സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റ് പ്രതികരിച്ചു.

Exit mobile version