കാറിന് സൈഡ് നല്‍കിയില്ല; കഴക്കൂട്ടത്ത് ബൈക്ക് യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

സംഭവത്തില്‍ പ്രതികളും ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്താന്‍ പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോദിക്കുന്നുണ്ട്

കഴക്കൂട്ടം: കഴക്കൂട്ടത്ത് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം. കുളത്തൂര്‍ സ്വദേശികളായ ഷൈന്‍(കുട്ടന്‍-35),ശ്രീജിത്ത്(32) എന്നിവര്‍ക്കാണ് മര്‍ദ്ദമനേറ്റത്.

കഴക്കൂട്ടത്തേയ്ക്കു വന്ന കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കാറിനുള്ളില്‍ ഉണ്ടായിരുന്ന സംഘം ബൈക്ക് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ബീയര്‍ കുപ്പിയെടുത്ത് അടിക്കുകയും അത് പൊട്ടിച്ച് ഷൈനിനെ കുത്തുകയും ചെയ്തു.

ഇരുവരെയും തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളും ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്താന്‍ പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോദിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ബൈപാസില്‍ കഴക്കൂട്ടത്തിനു സമീപം വച്ചായിരുന്നു ആക്രമണം.

Exit mobile version