ക്യാംപസില്‍ റേസിംഗ് ; സാഹസിക പ്രകടനത്തിനിടെ ജീപ്പില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് സംഭവം

ആലപ്പുഴ : കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ കാര്‍ റേസിംഗ് അഭ്യാസം. സാഹസിക അഭ്യാസത്തിനിടെ ജീപ്പില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കോളേജില്‍ അപകടകരമായ രീതിയില്‍ ജീപ്പും കാറും ബൈക്കും ഓടിച്ചു.എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് സംഭവം. കോളേജിലെ ബികോം വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ ആയിരുന്നു അഭ്യാസം.

ഈ വിഷയത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇത്തരത്തില്‍ മുമ്പ് തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളേജില്‍ ഓണാഘോഷ ചടങ്ങുകള്‍ക്കിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു.

Exit mobile version