ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ മ അദനി കേരളത്തില്‍

മ അദനിക്കൊപ്പം 11 അംഗ പോലീസ് സംഘം ബംഗളൂരുവില്‍ നിന്നും വന്നിട്ടുണ്ട്

തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാനായി പിഡിപി ചെയര്‍മാന്‍ അബദുള്‍ നാാസിര്‍ മ അദനി കുറച്ചു സമയം മുന്‍പ് തിരുവനന്തപുരത്തെത്തി. ഭാര്യ സൂഫിയ മ അദനി , ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സഹായികളായ സലിം ബാബു, നിയാസ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്ന് രാവിലെ 6 15 ന് അദ്ദേഹം ബംഗ്ലൂരു ബെന്‍സന്‍ ടൗണിലെ വസതിയില്‍ നിന്ന് പുറപ്പെട്ട മ അദനി വിമാനമാര്‍ഗ്ഗമാണ് എത്തിയത്. ഇനി തിരുവനന്തപുരത്ത് നിന്നും ശാസ്താം കോട്ടയിലേക്ക് പുറപ്പെടും.

ശാസ്താം കോട്ട പത്മാവതി ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഉമ്മ അസ്മാഅ് ബീവി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മ അദനിയുടെ മാതാവിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

മ അദനിക്കൊപ്പം 11 അംഗ പോലീസ് സംഘം ബംഗളൂരുവില്‍ നിന്നും വന്നിട്ടുണ്ട്. ഇന്ന് മുതല്‍ നംവബര്‍ 4 വരെയാണ് മ അദനി ശാസ്തം കോട്ടയിലുണ്ടാകുക.

Exit mobile version