ഒറ്റ ദിവസം കൊണ്ട് മൂന്ന് രാജവെമ്പാലകളെ പിടികൂടി; വാവ സുരേഷിന് ലോക റെക്കോര്‍ഡ്

160 രാജവെമ്പാലകളെ ഒറ്റയ്ക്ക് പിടിച്ചു എന്ന അപൂര്‍വ റെക്കോര്‍ഡും വാവ സുരേഷിന് സ്വന്തമായി

കാഞ്ഞിരപ്പള്ളി: ഒറ്റ ദിവസം കൊണ്ട് മൂന്ന് രാജവെമ്പാലകളെ പിടിച്ച വാവ സുരേഷിന് ലോക റെക്കോര്‍ഡ് സ്വന്തം. കൊല്ലത്തു നിന്നും രണ്ടും, മുക്കൂട്ടുതറയില്‍ നിന്നും ഒരെണ്ണത്തിനെയും ആണ് വാവ സുരേഷ് ഇന്നലെ പിടികൂടിയത്.

ഇതോടെ 160 രാജവെമ്പാലകളെ ഒറ്റയ്ക്ക് പിടിച്ചു എന്ന അപൂര്‍വ റെക്കോര്‍ഡും വാവ സുരേഷിന് സ്വന്തമായി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മുക്കൂട്ടുതറ മുട്ടപ്പള്ളി കുട്ടപ്പായിപ്പടി ഭാഗത്ത് പുത്തന്‍നടയില്‍രാജന്റെ വീട്ടില്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

തുടര്‍ന്ന് വാവ സുരേഷ എത്തി രാജന്റെ വീട്ടില്‍ അടുക്കളയില്‍ നിന്ന് രാത്രി പതിനൊന്നരയോടെ പത്തടി നീളമുള്ള മൂന്നുവയസ്സു പ്രായമുള്ള പെണ്‍രാജവെമ്പാലയെ പിടികൂടി. ഇതൊടെയാണ് 160 രാജവെമ്പാലകളെ പിടുകൂടി എന്ന റെക്കോര്‍ഡ് വാവയ്ക്ക് സ്വന്തമായത്.

കാട്ടുതീയും പുറത്തെ കനത്ത ചൂടുമാണ് പാമ്പുകള്‍ വീട്ടിനകത്ത് കയറുന്നതിന്റെ കാരണം. രാജവെമ്പാലകള്‍ ഇണ ചേരുന്ന സമയമായതിനാല്‍ അടുത്ത പ്രദേശത്തു തന്നെ ആണ്‍രാജവെമ്പാലയെ കാണുവാന്‍ സാധ്യതയുണ്ടെന്നും വാവ സുരേഷ് മുന്നറിയിപ്പ് നല്‍കി.

Exit mobile version