കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ബ്രിട്ടീഷ് പൗരന് ലുക്ക് ഔട്ട് നോട്ടീസ്

പെണ്‍കുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്

കോവളം: കോവളത്ത് ബ്രിട്ടീഷ് പൗരന്‍ പ്രായപൂര്‍യാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ എന്ന വ്യാജേന കോവളത്ത് ഇയാള്‍ വീട് വാങ്ങിയിരുന്നു. വീട്ടില്‍ ജോലിക്കെത്തിയ പ്രതിനഞ്ചുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിങിലാണ് പീഡനവിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ പീഡനം നടന്നുവെന്ന് ഉറപ്പായി. പീഡന വിവരം പുറത്തറിഞ്ഞെന്ന് സൂചന കിട്ടിയതും പ്രതി സ്വന്തം നാട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിടാനുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയായി.

Exit mobile version