അനന്തപുരിക്ക് കൗതുകം; ആഴക്കടലിലെ അത്ഭുതങ്ങളുമായി അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോ

ഇന്തോനേഷ്യയില്‍ നിന്നുള്ള ഗൗരാമി, പിരാന, അരാപൈമ, ഓസ്‌കര്‍ തുടങ്ങിയ മത്സ്യങ്ങളാണ് പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ പ്രിയം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ തിരുവനന്തപുരത്ത് പ്രദര്‍ശനം തുടരുന്നു. കഴക്കൂട്ടത്താണ് എക്‌സ്‌പോ ഒരിക്കിയിരിക്കുന്നത്. ആറരക്കോടി രൂപ മുടക്കി കൊച്ചി ആസ്ഥാനമായ നീല്‍ എന്റര്‍ടെയ്ന്‍മെന്റാണ് എക്സ്പോ നടത്തുന്നത്.

18 രാജ്യങ്ങളില്‍ നിന്നും 1600ലധികം മത്സ്യങ്ങളും വിവിധയിനം മത്സ്യങ്ങളും അണ്ടര്‍വാട്ടര്‍ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഗൗരാമി, പിരാന, അരാപൈമ, ഓസ്‌കര്‍ തുടങ്ങിയ മത്സ്യങ്ങളാണ് പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ പ്രിയം.

പ്രദര്‍ശനത്തിന് നീരാളിയുടെ കവാടം കടന്നാല്‍ പിന്നെ ആഴക്കടലിലെ അത്ഭുതങ്ങളും കടല്‍പ്പുറ്റുകളും കാണാം. സംഘാടകര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് തുരങ്കം നിര്‍മ്മിച്ചത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം മാര്‍ച്ച് 11 വരെയാണ് പ്രദര്‍ശനം.

Exit mobile version