ബൈക്കില്‍ കറങ്ങിയ വിദേശികള്‍ സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; ചോരയില്‍ കുളിച്ച് കിടന്ന സ്ത്രീയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് മന്ത്രി എകെ ബാലന്‍, അപകട സ്ഥലത്ത് തുണയായ മന്ത്രിയ്ക്ക് അഭിനന്ദന പ്രവാഹം

കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നപ്പോഴാണ് അപകടം കണ്ണില്‍പ്പെട്ടത്.

കോഴിക്കോട്: അപ്രതീക്ഷിത അപകടത്തില്‍ തുണയായി മന്ത്രി എകെ ബാലന്‍. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടേയ്ക്ക് യാത്ര തിരിച്ച സമയത്താണ് രണ്ട് വിേദശികള്‍ സഞ്ചരിച്ച ബൈക്ക് വഴിയിലൂടെ നടന്ന സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. മന്ത്രിയുടെ വാഹനത്തെ മറികടന്ന് അതിവേഗത്തില്‍ പോയ ബൈക്കാണ് സ്ത്രീയെ ഇടിച്ചിട്ടത്. പിന്നാലെ എത്തിയ മന്ത്രിയുടെ വാഹനം നിര്‍ത്തി ചോരയില്‍ കുളിച്ച് കിടന്ന യുവതിയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നപ്പോഴാണ് അപകടം കണ്ണില്‍പ്പെട്ടത്. കണ്ടംകുളങ്ങര എത്തിയപ്പോഴാണ് ബൈക്ക് സ്ത്രീയെ ഇടിച്ചിട്ട് പോയത്. മന്ത്രിയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും ഒപ്പം കൂടി. മന്ത്രി എകെ ബാലന്റെ സമയോജിത ഇടപെടലിലൂടെയാണ് അപകടം പറ്റിയ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ നിലനിര്‍ത്താനായത്.

ഈ സമയം വിദേശികള്‍ തിരികെ എത്തി. ആ നിമിഷം തന്നെ അവരെ അറസ്റ്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകടം പറയുകയും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ പരിശോധിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയാണ് മന്ത്രി മടങ്ങിയത്. വിദേശികളുടെ രണ്ട് ബൈക്കിലും ലഗേജ് കെട്ടിവെച്ചിട്ടുണ്ടായിരുന്നെന്നും അമിത വേഗത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷകളായ നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ സമയോചിതമായ ഇടപെടലിലും എടുത്ത നിലപാടിലും അഭിനന്ദനപ്രവഹാമാണ് ഇപ്പോള്‍. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Exit mobile version