ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്ന് കിട്ടി, മറുത്ത് ചിന്തിക്കാതെ വാര്‍ത്തയും; ഭാര്യയുടെ പേര് സാധ്യത പട്ടികയിലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് മന്ത്രി എകെ ബാലന്‍

minister AK Balan | Bignewslive

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് മുന്നണികള്‍. ഈ വേളയില്‍ സാധ്യത പട്ടികയിലെ പേരും വെളിപ്പെടുന്നുണ്ട്. ഇത്തരത്തില്‍ സാധ്യത പട്ടികയില്‍ മന്ത്രി എകെ ബാലന്റെ പേരും ഉള്‍പ്പെട്ടുവെന്ന വാര്‍ത്തയ്‌ക്കെതിരെ മന്ത്രി എകെ ബാലന്‍ രംഗത്ത്. വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് മന്ത്രി പ്രതികരിച്ചു.

ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയുടെ പേരും സാധ്യതപട്ടികയിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. തരൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് ജമീലയുടെ പേരും ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി തന്നെ വ്യക്തത വരുത്തി രംഗത്തെത്തിയത്.

ഡോ. പികെ ജമീല റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്ന പികെ കുഞ്ഞച്ചന്റെ മകളാണ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറായും ജില്ലാ മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്ന അവര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘ആര്‍ദ്രം’ പദ്ധതിക്ക് നേതൃത്വം നല്‍കി വരികയാണ്.

മന്ത്രിയുടെ വാക്കുകള്‍;

‘ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടി. അതുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അതിനെക്കുറിച്ച് അറിയാന്‍ പറ്റാത്ത ആളാണ് എ.കെ. ബാലന്‍ എന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അങ്ങനെയുള്ള ഒരു ചര്‍ച്ചയും അവിടെ നടന്നിട്ടില്ല. ചര്‍ച്ചയില്‍ ആരുടെയെല്ലാം പേരുവന്നു എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ചര്‍ച്ചയുടെ ഉള്ളടക്കം ഇപ്പോള്‍ പങ്കുവെയ്ക്കാനും ഉദ്ദേശ്യമില്ല. ആരുടെയെല്ലാം പേരുവന്നു എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ല.

Exit mobile version