‘അഭിനന്ദന് സ്വാഗതം’; അഭിനന്ദന്റെ ധീരതയ്ക്കും ശൗര്യത്തിനും സല്യൂട്ട്, ജയ്ഹിന്ദ്’; അഭിനന്ദനെ സ്വാഗതം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പ്രതികരിച്ചത്

തൃശ്ശൂര്‍: രാജ്യത്ത് തിരിച്ചെത്തിയ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് മോഹന്‍ലാലും പൃഥിരാജും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പ്രതികരിച്ചത്.

‘അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം.. ധീരതയ്ക്കും ശൗര്യത്തിനും സല്യൂട്ട്.. ജയ് ഹിന്ദ്’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘അഭിനന്ദിന് സ്വാഗതം, ജയ് ഹിന്ദ്’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഇന്നലെ രാത്രിയാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ആദ്യം സ്വീകരിച്ചത്. പിന്നീട് ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും അഭിനന്ദനെ കണ്ടു. രാജ്യമൊട്ടാകെ ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന് സ്വാഗതമോതി രംഗത്ത് എത്തിയിരിക്കുകയാണ്.

Exit mobile version