എട്ടുവയസുകാരിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശി പിടിയില്‍

പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി(26)ആണ് പിടിയിലായത്

ശ്രീകണ്ഠാപുരം: എട്ടുവയസുകാരിയെ പീഡിപ്പിച്ചതിന് പാലക്കാട് സ്വദേശി പിടിയിലായി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്തുപാലത്തിന് സമീപത്തെ ക്വാര്‍ട്ടേസില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി(26)ആണ് പിടിയിലായത്. സിഐ വിവി ലതീഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഇയാള്‍ രണ്ടുതവണ ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പീഡനക്കാര്യം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

rape eight year old girl man arrested

Exit mobile version