ആദിവാസി പെണ്‍കുട്ടികളെ അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം; പ്രധാനാധ്യാപികയോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല, സാമൂഹ്യപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

മലപ്പുറം: ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് അധ്യാപകര്‍ക്കെതിരെ പരാതി.
നിലമ്പൂരില്‍ ആദിവാസി കോളനികളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലിലെ അധ്യാപകര്‍ക്കെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് കൈമാറി. ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മുന്‍ പിടിഎ പ്രസിഡന്റായ സാമൂഹിക പ്രവര്‍ത്തകയോട് സ്‌കൂളിലെ ചില വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം പ്രധാന അധ്യാപികയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവര്‍ത്തക ആരോപിക്കുന്നു. അതിന് പുറമേ അധ്യാപകര്‍ക്കെതിരായ ലൈംഗിക ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

ഇതേ തുടര്‍ന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കുട്ടികളുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകും എന്ന് പോലീസ് അധികൃതര്‍ അറിച്ചു.

Exit mobile version