രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പതിനൊന്ന് വയസ് പ്രായമുള്ള കുട്ടികളാണ് ചാലക്കുടിയ്ക്ക് സമീപമുള്ള കാടുകുറ്റിയില്‍ മുങ്ങി മരിച്ചത്

തൃശ്ശൂര്‍: രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. പതിനൊന്ന് വയസ് പ്രായമുള്ള കുട്ടികളാണ് ചാലക്കുടിയ്ക്ക് സമീപമുള്ള കാടുകുറ്റിയില്‍ മുങ്ങി മരിച്ചത്.

ഇരുവരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അഗ്‌നസും മിനോഷും.

Exit mobile version