ബാര്‍ബര്‍ ഷോപ്പിന്റെ വാടകയെ ചൊല്ലി തര്‍ക്കം..! ധര്‍മടത്ത് ബോംബേറും അക്രമവും

കണ്ണൂര്‍: തലശേരി ധര്‍മടത്ത് ബോംബേറും അക്രമവും. ഇന്ന് പുലര്‍ച്ചെ നാലരയോടെ ചിറക്കുനിയില്‍ ബാര്‍ബര്‍ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ജനലുകള്‍ തകരുകയും ചെയ്തു.

കെട്ടിട ഉടമയും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് സംഭവത്തിനു പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗില്‍ പിടി സനല്‍ കുമാറിന്റെ വീടിനുനേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങള്‍ക്ക് പിന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തര്‍ക്കമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version