വീണ്ടും കൈയ്യടി നേടി കേരളാ സര്‍ക്കാര്‍.! ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കും, മന്ത്രി എസി മൊയ്തീന്‍

അടിമാലി: വീണ്ടും കൈയ്യടി നേടി കേരളാ സര്‍ക്കാര്‍ 1000 ദിനത്തില്‍ ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഇതാ റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കുന്നു.
ഇതിനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതുവരെ കൈവശരേഖ ഇല്ലാത്തവര്‍ക്ക് ഭവന നിര്‍മാണത്തിന് അപേക്ഷ നല്‍കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version