ഭീകരതാവളങ്ങള്‍ തകര്‍ത്തു, 300ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു! എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്…? ഇന്ത്യന്‍ തിരിച്ചടിയില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി

പഴുതടച്ചായിരുന്നു പാകിസ്താന് തിരിച്ചടി നല്‍കിയത്.

തിരുവനന്തപുരം: പാകിസ്താനിലെ ഭീകരവാദികള്‍ക്കള്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് സുരേഷ് ഗോപി പറയുന്നു. ‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ.

12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’സുരേഷ് ഗോപി കുറിച്ചു. ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷം 12 മിറാഷ് വിമാനങ്ങള്‍ പാകിസ്താന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നല്‍കിയത്.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം. പഴുതടച്ചായിരുന്നു പാകിസ്താന് തിരിച്ചടി നല്‍കിയത്. ഭീകരതാവളം പൂര്‍ണ്ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ ആക്രമണം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Exit mobile version