സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ തിരിച്ചടി! മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

550 സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്

ദില്ലി: പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകളില്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഒരു മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തിയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.

ഇതിനു ശേഷവും വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ  അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി 550 സീറ്റുകളിലെ പ്രവേശനം റദ്ദാക്കിയത്.

Exit mobile version