വനാവകാശത്തിലെ സുപ്രീംകോടതി വിധി; ആദിവാസികള്‍ക്ക് ആശങ്ക വേണ്ട, ആര് ഇറക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ ശക്തമായി നേരിടും; എകെ ബാലന്‍

വിധി ബാധിക്കുന്ന 894 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ബദല്‍ സൗകര്യമൊരുക്കാനാണ് നീക്കം.

തിരുവനന്തപുരം: വനാവകാശത്തിലെ സുപ്രീംകോടതി വിധിയില്‍ സംസ്ഥാനത്തെ ആദിവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ബാലന്‍. വിധിയെ ഉപയോഗിച്ച് ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി ബാധിക്കുന്ന 894 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ബദല്‍ സൗകര്യമൊരുക്കാനാണ് നീക്കം. മധുവിന്റെ കൊലപാതകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

Exit mobile version